ഉക്രൈനിലെ യുദ്ധഭൂമിയിലേക്ക് മരുന്നുകളെത്തിച്ച് ഫ്രാൻസിസ് പാപ്പ

ഉക്രൈനിലെ യുദ്ധഭൂമിയിൽ ക്ലേശിക്കുന്നവർക്ക് പ്രഥമശുശ്രൂഷാ മരുന്നുകളുടെ കിറ്റുകളയച്ച് ഫ്രാൻസിസ് പാപ്പ.

2002 ഫെബ്രുവരിയിൽ റഷ്യൻ സൈന്യത്തിൻ്റെ അധിനിവേശത്തോടെ ആരംഭിച്ച സംഘർഷത്തിൽ അപലപിച്ച ഫ്രാൻസിസ് പാപ്പ, വിശ്വാസികളുമായി
നടത്തുന്ന കൂടിക്കാഴ്ചകളിലെല്ലാം തന്നെ യുദ്ധക്കെടുതികൾ
അനുഭവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാൻ അനുസ്‌മരിപ്പിച്ചിട്ടുണ്ട്.

വിശുദ്ധഭൂമിയിലും ഉക്രൈനിലും മ്യാന്മറിലും തുടരുന്ന യുദ്ധത്തിൽ ക്ലേശിക്കുന്നവരോട് ആത്മീയ അടുപ്പം പുലർത്താനും മാർപാപ്പ ശ്രമിക്കുന്നു.

യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് ബോധവൽക്കരിക്കുന്നതോടൊപ്പം ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കുന്നതിലും പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ വ്യക്തമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group