സുവിശേഷവത്കരണമാകുന്ന ദൗത്യം തുടരാൻ സഭാ ശുശ്രൂഷകർക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ

സുവിശേഷവത്കരണമാകുന്ന ദൗത്യം തുടരാൻ പോർച്ചുഗലിലെ സഭാ ശുശ്രൂഷകർക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. ദൈവം നൽകിയ കൃപയുടെ സമയം ഉചിതമാം വിധം വിനിയോഗിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു. ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ ലിസ്ബണിലെത്തിയ പാപ്പ, ജെറോണിമോസ് ആശ്രമത്തിൽ ബിഷപ്പുമാർ, വൈദീകർ, സമർപ്പിതർ, ഡീക്കന്മാർ, സെമിനാരി വിദ്യാർത്ഥികൾ എന്നിവരെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം ഉദ്‌ബോധിപ്പിച്ചത്.

പോർച്ചുഗലിനെയും അതിന്റെ സൗന്ദര്യത്തെയും സംസ്‌കാരത്തെയും പുകഴ്ത്തിയ പാപ്പ, ഗലീലിക്കടൽ തീരത്ത് യേശു തന്റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്ന സുവിശേഷഭാഗത്തിലെ സമുദ്രവുമായുള്ള ഈ നഗരത്തിന്റെ ബന്ധം ചൂണ്ടിക്കാട്ടി. വലകൾ ശൂന്യമായി അത് ഉപേക്ഷിച്ച സമയത്താണ് ദൈവം അവരെ വിളിക്കുന്നത്. ഇത്തരത്തിൽ നിരാശയിലും തളർച്ചയിലും വീഴരുതെന്ന് മുന്നറിയിപ്പ് നൽകിയ പാപ്പ, വാതിലുകൾ തുറന്ന് പാപികളും നീതിമാന്മാരും ഉൾപ്പെടെ എല്ലാവരെയും ശ്രദ്ധിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന ഒന്നായി സഭ മാറണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group