ശത്രുത പൂർണ്ണമായി അവസാനിപ്പിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ

ശത്രുത പരിപൂർണ്ണമായി അവസാനിപ്പിക്കുവാൻ കൊറിയൻ ജനതയോട്
ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ.

ഉത്തര, ദക്ഷിണ കൊറിയകൾ തമ്മിലുള്ള കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. തലസ്ഥാനമായ സോളിലെ മിയോങ്ഡോംഗ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിമധ്യേ, വൈദികർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി പ്രീഫെക്ടും ദക്ഷിണ കൊറിയൻ കർദിനാളുമായ ലസാറസ് യു ഹ്യൂങാണ് പാപ്പയുടെ സന്ദേശം വായിച്ചത്.

‘മാനവ സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന യുദ്ധങ്ങളും സംഘട്ടനങ്ങളും സമൂഹങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും നീതിയും സഹകരണവും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും വേണ്ട നിരന്തരമായ ജാഗ്രതാ അനിവാര്യതയാണ് വ്യക്തമാക്കുന്നത്.’ യുദ്ധത്തെയും അതിന്റെ അനന്തര ഫലങ്ങളെയും കുറിച്ചുള്ള ഓർമകൾ കൊറിയൻ ഉപദ്വീപിലെ മാത്രമല്ല, ലോകത്തിനു മുഴുവൻ അനുരഞ്ജനത്തിന്റെയും സാഹോദര്യത്തിന്റെയും ശാശ്വതമായ ഐക്യത്തിന്റെയും ആവശ്യകതയെ ഓർമിപ്പിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group