ലെബനോനിൽ തുടരുന്ന യുദ്ധരൂക്ഷതയിൽ തന്റെ ആശങ്കകൾ അറിയിച്ചു കൊണ്ട്, ഫ്രാൻസിസ് പാപ്പാ വെടിനിർത്തലിന് വീണ്ടും ആഹ്വാനം ചെയ്തു.
സമാധാനം സംസ്ഥാപിക്കുവാൻ പരിശ്രമിക്കുന്ന സൈനികരെ ബഹുമാനിക്കണമെന്നും, എത്രയും വേഗം വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
സമാധാനം കൈവരിക്കുന്നതിന് നയതന്ത്രത്തിൻ്റെയും സംഭാഷണത്തിൻ്റെയും പാത പിന്തുടരാനും പാപ്പാ ആഹ്വാനം ചെയ്തു.
2023 ഒക്‌ടോബർ മുതൽ ഈ മേഖലയിലെ ഇസ്രായേൽ – പലസ്തീൻ ശത്രുത അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന ലോകനേതാക്കളിൽ പ്രധാനിയാണ് ഫ്രാൻസിസ് പാപ്പാ.
യുദ്ധം ഒരു മിഥ്യയാണെന്നും അത് ഒരിക്കലും സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരികയില്ലെന്നും, ഇത് എല്ലാവരുടെയും തോൽവിയാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group