കേരളത്തെ അബോധാവസ്ഥയിലാക്കരുത്. കെസിബിസി

അങ്കമാലി: ബീവറേജ് ഔട്ടറ്റുകളും ബാറുകളും തുറന്നു കൊടുത്ത് സർക്കാർ കേരളത്തെ അബോധാവസ്ഥയിലാക്കുകയാണെന്ന് കേരള മദ്യ വിരുദ്ധ എകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ട റി അഡ്വ. ചാർളി പോൾ,കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ അങ്കമാലി ടൗണിൽ നടത്തിയ നിൽപ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെസിബിസി മദ്യവിരുദ്ധ സമിതി എറണാകു ളം അങ്കമാലി അതിരൂപതാ പ്രസിഡന്റ് കെ.എ. പൗലോസ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീ നർ ഷൈബി പാപ്പച്ചൻ അന്താരാഷ്ട്ര ലഹരി വിരുദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സിസ്റ്റർ മരിയൂസ്, എം.പി, ജോസി, കെ.എ. റപ്പായി, ജോർജ് മാനുവൽ, ചെറിയാൻ മുണ്ടാടൻ, ചാക്കോച്ചൻ ക രുമത്തി, ഡേവീസ് ചക്കാലക്കൽ, ഇ.പി. വർഗീസ്, ജോസടയാട്ടി, തോമസ് മറ്റപ്പിള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group