അഴിമതിക്കെതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

മത്തായി ശ്ലീഹായുടെ തിരുനാൾ ദിനത്തിൽ, അഴിമതിക്കെതിരായ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ‘ഗാർഡിയ ഡി ഫിനാൻസ’ എന്ന സൈനിക സംഘടന സ്ഥാപിതമായതിൻ്റെ 250 വർഷം ആഘോഷിക്കുന്ന വേളയിൽ ‘പുതിയ മാനവികത’ യിലൂടെ അഴിമതിക്കെതിരെ പോരാടാനും നിയമസാധുത പ്രോത്സാഹിപ്പിക്കാനും ഫ്രാൻസിസ് മാർപാപ്പ അവരെ പ്രോത്സാഹിപ്പിച്ചു. ഈ സംഘടനയുടെ രക്ഷാധികാരി കൂടിയാണ് വിശുദ്ധ മത്തായി ശ്ലീഹാ.

“ഇന്ന് ഒരു അപ്പോസ്തലനും സുവിശേഷകനും ആയിരുന്ന വിശുദ്ധ മത്തായിയുടെ തിരുനാൾ ദിനമാണ്. അദ്ദേഹം അക്കാലഘട്ടത്തിൽ ഒരു നികുതിപിരിവുകാരനായിരുന്നു. പൊതുനന്മയെ സേവിക്കുന്നതിനും, ജനങ്ങളുമായി അടുത്തിടപഴകുന്നതിനും, അഴിമതിക്കെതിരെ പോരാടുന്നതിനും, നിയമസാധുത പ്രോത്സാഹിപ്പിക്കുന്നതിനും കഴിയണം.” പാപ്പ സംഘടനയോട് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m