കോവിഡ് പ്രോട്ടോകോൾ പാലിച്ചു ഈ വർഷത്തെ കെസിവൈഎം ചെമ്പേരി ഫൊറോനയുടെ അർദ്ധ വാർഷിക സെനറ്റ് സമ്മേളനo നടന്നു . കെസിവൈഎം സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ.എബിൻ കുമ്പുക്കലിന് സ്വീകരണവും നൽകിയ ചടങ്ങിൽ ഫൊറോന, യുടെ കെ സി വൈ എം യൂണിറ്റ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു.ഫൊറോന പ്രസിഡൻ്റ് ശ്രീ. ജോയൽ പുതുപ്പറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന ട്രഷറർ ശ്രീ. എബിൻ കുര്യാക്കോസ് കുമ്പുക്കൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാദർ നോബിൾ ഓണംകുളം, കുടിയാൻമല വികാരി ഫാദർ ആൻറണി മഞ്ഞളാംകുന്നേൽ, ഫൊറോന ഭാരവാഹികളായ ശ്രീ.സിജോ കണ്ണേഴത്ത്, ഷെൽബിൻ ലിസിഗിരി, ജിബിൻ തുണ്ടത്തിൽ, അലീന, ശിൽപ, ജോമോൻ കരിനാട്, ജോമോൻ കണ്ണംപ്ലാക്കൽ, എന്നിവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group