ദൈവത്തിൽ ആശ്രയിച്ച് ധൈര്യത്തോടെ മുന്നേറാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

ദൈവത്തിൽ ആശ്രയിച്ച് ധൈര്യത്തോടെ മുന്നേറാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ.

സെപ്റ്റംബർ അഞ്ചാം തീയതി വ്യാഴാഴ്ച വൈകുന്നേരം, ജക്കാർത്ത സ്റ്റേഡിയത്തിൽ നടന്ന വിശുദ്ധ കുർബാനമധ്യേയുള്ള പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

കൽക്കത്തയിലെ വി. തെരേസയുടെ തിരുനാൾ ദിനത്തിൽ, ഇറ്റാലിയൻ ഭാഷയിൽ വായിച്ച തൻ്റെ പ്രസംഗത്തിൽ, യേശുവിന്റെ ശിഷ്യരാകാൻ നമ്മെ
പ്രാപ്തരാക്കുന്ന രണ്ട് അടിസ്ഥാനമനോഭാവങ്ങളെ പാപ്പ ഓർമ്മിപ്പിച്ചു. “വചനം ശ്രവിക്കുകയും വചനം ജീവിക്കുകയും ചെയ്യുക. ദൈവത്തിന്റെ
സൗഹൃദത്തിന്റെ വിലയേറിയ സമ്മാനത്തെ സ്വാഗതം ചെയ്യുന്നതിന്
വചനം ശ്രവിക്കേണ്ടത് ആവശ്യമാണ്” – പാപ്പ വ്യക്തമാക്കി. തങ്ങളെത്തന്നെ
വഞ്ചിക്കുന്ന ഉപരിപ്ലവമായ കേൾവിക്കാരാകാതെ വചനത്തിൽ
ജീവിക്കേണ്ടത് പ്രധാനമാണെന്നും പാപ്പ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group