സമാധാനത്തിനായി പ്രയത്നിക്കാനും പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ.
ഒക്ടോബർ 16-ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്‌ചാ വേളയിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.
സായുധസംഘർഷങ്ങളും യുദ്ധങ്ങളും മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണജനം ബുദ്ധിമുട്ടനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, സമാധാനശ്രമങ്ങളുമായി മുന്നോട്ട് പോകേണ്ടതിന്റെയും സമാധാന സ്ഥാപനത്തിനായി പ്രാർത്ഥിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് പാപ്പ ഓർമ്മിപ്പിച്ചു. യുദ്ധങ്ങളിലായിരിക്കുന്ന രാജ്യങ്ങളെ നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പ പറഞ്ഞു. റഷ്യ-ഉക്രൈൻ സംഘർഷത്തിന്റെ ഭാഗമായി, ഉക്രൈനിൽ കടുത്ത യാതനകളിലൂടെ കടന്നുപോകുന്ന ആളുകളെയും, പാലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ എന്നിവിടങ്ങളെയും പാപ്പ പ്രത്യേകം പരാമർശിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m