യുദ്ധത്തിന്റെ ഇരകളെ വിശുദ്ധ അന്തോനീസിന് സമർപ്പിച്ച്‌ ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന പൊതുകൂടിക്കാഴ്ചയുടെ ഉപസംഹാരത്തിൽ യുദ്ധത്തിൽ ഏറെ വിഷമതകൾ അനുഭവിക്കുന്ന ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും, അവരെ പാദുവായിലെ വിശുദ്ധ അന്തോനീസിന് സമർപ്പിക്കുകയും ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.

രക്തസാക്ഷികൾ എന്നാണ് ഉക്രൈൻ ജനതയെ പാപ്പാ തന്റെ വാക്കുകളിൽ വിശേഷിപ്പിച്ചത്. ഒപ്പം, പലസ്തീനെയും, ഇസ്രയേലിനെയും, മ്യാൻമാറിനെയും പാപ്പാ പേരെടുത്തു പരാമർശിച്ചു.

കത്തോലിക്കാ സഭയിൽ ജൂൺ മാസം പതിമൂന്നു, പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആഘോഷിക്കുന്നതിനാൽ, ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും സംരക്ഷകനായ വിശുദ്ധന്, യുദ്ധം മൂലം വിഷമതയനുഭവിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു. വിശുദ്ധന്റെ മാതൃക അനുകരിച്ച് സുവിശേഷത്തിന്റെ വിശ്വസ്തസാക്ഷികളാകുവാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

“ഇന്ന് നമുക്ക് ആവശ്യമായത് സമാധാനമാണ്, യുദ്ധം എല്ലായ്‌പ്പോഴും ഒരു പരാജയമാണ്”, പാപ്പാ പറഞ്ഞു. “സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്നും, സമാധാനത്തിനു വേണ്ടി പോരാടുവാൻ കർത്താവ് നമുക്ക് ശക്തി നൽകട്ടെയെന്നും” പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m