ആത്മാവിനാൽ നയിക്കപ്പെടുന്ന സിനഡാത്മക സഭയെക്കുറിച്ച് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടേണ്ട, എന്നാൽ എളിമയും സിനഡാത്മകതയും സ്വന്തമാക്കിയ ഒരു സഭയുടെ പ്രാധാന്യം എടുത്തു പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പാ.

മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് പൊതുയോഗത്തിന്റെ രണ്ടാം സമ്മേളനത്തിന്റെ ആരംഭത്തിൽ സംസാരിക്കവേയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. ദൈവത്തിന്റെ കരുണയോടെ വേണം നാം ജീവിക്കേണ്ടതെന്നും, ആത്മാവ് ആരെയും മാറ്റിനിറുത്തുന്നില്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവരോട് ക്ഷമിക്കാനാണ് ആത്മാവ് നമ്മെ ആഹ്വാനം ചെയ്യുന്നത്. ക്ഷമിക്കപ്പെട്ടതിന്റെ അനുഭവത്തിൽ മറ്റുള്ളവരോട് ക്ഷമിക്കാൻ നമുക്കാകണം.

സിനഡിന്റേത് ഒരു പ്രത്യേക സമയത്തേക്കു മാത്രമുള്ള പ്രവർത്തനമല്ല, മറിച്ച് ഇത് നിരന്തരം തുടരുന്ന ഒന്നാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സഭയ്ക്ക് തന്നെത്തന്നെ തിരിച്ചറിയാനും, തന്നിലെ ദൈവികനിയോഗം ഏറ്റവും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും അഭ്യസിക്കാനുള്ള ഒരു വഴിയാണിത്. ദൈവത്തിന്റെ കരുണയുടെ പ്രവർത്തകരായി, മെത്രാന്മാരും, വൈദികരും, സമർപ്പിതരും, അല്മയരും ഒരുമിച്ച് ചേർന്ന് മുന്നോട്ടുപോകുന്ന ഒരു സമൂഹമാണിത്.

യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്നതിലൂടെ ലോകത്ത് സമാധാനം കൊണ്ടുവരികയെന്ന, സഭയ്ക്ക് നൽകപ്പെട്ടിരിക്കുന്ന നിയോഗത്തെക്കുറിച്ച് പാപ്പാ പ്രത്യേകം പരാമർശിച്ചു. എത്ര കഠിനഹൃദയരെയും മാറ്റിമറിക്കാൻ കഴിവുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളുടെ പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group