തമിഴ്നാട് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവo: ക്രൈസ്തവർക്കെതിരെ ആയുധമാക്കുന്നു..

മധുരൈ: കുംഭകോണം രൂപതയിലെ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ്ഹയർസെക്കന്ററി സ്കൂളിലെ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പേരിൽ ക്രൈസ്തവർ ക്കെതിരെയുള്ള സംഘടിതനീക്കങ്ങൾ ശക്തമാകുന്നു.ഇതിന്റെ പേരിൽ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള ആക്രമണങ്ങളാണ് നടക്കുന്നത് .

കോൺഗ്രിഗേഷൻ ഓഫ് ദ ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സന്യാസസമൂഹം നടത്തുന്ന ഹോസ്റ്റലിലായിരുന്നു പെൺകുട്ടിയുടെ താമസം. പെൺകുട്ടി മരിക്കുന്നതിന്റെ പത്തുദിവസം മുമ്പ് തനിക്ക് വയറുവേദനയെടുക്കുന്നതായി കന്യാസ്ത്രീകളെ അറിയിക്കുകയുംതുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പെൺകുട്ടിയെ പ്രവേശിപ്പിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ അച്ഛനെ കന്യാസ്ത്രീകൾ വിവരമറിയിച്ചു. എന്നാൽ ഈ സമയത്തൊന്നും പെൺകുട്ടി താൻ വിഷം കഴിച്ചതായി അച്ഛനോടോ കന്യാസ്ത്രീകകളോടോ അറിയിച്ചിരുന്നില്ല. ആരോഗ്യനില വഷളായതിനെ തുടർന്ന് തഞ്ചാവൂർ മെഡിക്കൽ കോളജിലെത്തിച്ചു. അവിടെ വച്ചാണ് പെൺകുട്ടി വിഷം കഴിച്ചതായി മനസ്സിലാവുന്നത്.

ഹോസ്റ്റലിലെ എല്ലാ മുറിയും വൃത്തിയാക്കാൻ കന്യാസ്ത്രീകൾ ആവശ്യപ്പെട്ടതു കൊണ്ടാണ് ഇത് ചെയ്തതെന്ന് പെൺകുട്ടി മൊഴി നൽകി. തുടർന്ന് പെൺകുട്ടി മരിക്കുകയും ഹോസ്റ്റൽ വാർഡൻ സിസ്റ്റർ സഹായ മേരിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ വസ്തുത വളച്ചൊടിച്ചുകൊണ്ട് പെൺകുട്ടിയെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതിന്റെ പേരിലാണ് ആത്മഹത്യ ചെയ്തത് എന്നാണ് ബിജെപി ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

പെൺകുട്ടിയുടെ ആത്മഹത്യയെ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടിയുള്ള ഒരു ചട്ടുകമാക്കി മാറ്റി അതിന്റെ പേരിൽ ക്രൈസ്തവരെ ആക്രമിക്കാനുള്ള നടപടികളാണ് നടക്കുന്നതെന്ന് ഫാ. കുടൻതായി നാനി പറഞ്ഞു. ക്രൈസ്തവ സ്ഥാപനങ്ങൾ മറ്റുള്ളവരെ ശുശ്രൂഷിക്കാൻ വേണ്ടിയുള്ളതാണെന്നും അതൊരിക്കലും മതപരിവർത്തനത്തിനുളള ഇടങ്ങളല്ല എന്നും ആർച്ച് ബിഷപ് ആന്റണി പാപ്പുവാസ്വാമി പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group