ജീവിതത്തിലേക്ക് പരിശുദ്ധ അമ്മയെ സ്വീകരിക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

നമ്മുടെ ജീവിതത്തിലേയ്ക്ക് പരിശുദ്ധ അമ്മയെ സ്വീകരിക്കുവാൻ നാം തയ്യാറാകണം എന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.

ഇറ്റലിയിലെ തെർമോലി ഇടവകയിൽ ഫാത്തിമ മാതാവിന്റെ അത്ഭുതചിത്രം പരസ്യവണക്കത്തിനു പ്രതിഷ്ഠിക്കുന്നതിനോട് അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ ഇടവകയിലെ വിശ്വാസികൾക്ക് അയച്ച സന്ദേശത്തിൽ ആണ് പാപ്പായുടെ ഈ ആഹ്വാനം ഉള്ളത്.

ഏപ്രിൽ മാസം ഇരുപത്തിയേഴാം തീയതി ഇടവകയിൽ എത്തുന്ന ഫാത്തിമ മാതാവിന്റെ അത്ഭുതചിത്രം മെയ് ഏഴുവരെയാണ് ഇടവകയിൽ വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്നത്. തന്റെ സന്ദേശത്തിൽ, പരിശുദ്ധ അമ്മ വിശ്വാസികൾക്ക് നൽകുന്ന സന്ദർശനത്തിൻ്റെ വ്യതിരിക്തതയെ പാപ്പാ എടുത്തു പറഞ്ഞു.

ഓരോ വ്യക്തിക്കും നൽകേണ്ട എല്ലാ മര്യാദയും നൽകിക്കൊണ്ട്, നമ്മുടെ അനുവാദത്തിനു വേണ്ടി അവൾ ഹൃദയ വാതിൽക്കൽ കാത്തുനിൽക്കുന്നുവെന്നും, എന്നാൽ മറുപടി നൽകിക്കൊണ്ട് അവളെ സ്വീകരിക്കുവാനുള്ള കടമ നമ്മുടേതാണെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m