ബുർക്കിന ഫാസോയിലെ തീവ്രവാദി ആക്രമണത്തിൽ ദുഃഖം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ

ബുർക്കിന ഫാസോയിൽ നൂറുകണക്കിന് ആളുകളെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിൽ തന്റെ വേദനയും പ്രാർത്ഥനയും രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ.

സെപ്റ്റംബർ ഒന്നിന് വത്തിക്കാനിൽ ആഞ്ചലൂസ് പ്രാർഥനയ്ക്കു ശേഷമാണ് പരിശുദ്ധ പിതാവ് ഇക്കാര്യം അനുസ്മരിച്ചത്.

“ആഗസ്റ്റ് 24 ശനിയാഴ്ച, ബുർക്കിന ഫാസോയിലെ ബർസലോഗോയിലുണ്ടായ ഭീകരാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കുന്നു. മനുഷ്യജീവനു നേരെയുള്ള ശ്ലേച്ഛമായ ഈ ആക്രമണങ്ങളെ അപലപിക്കുന്നു. രാജ്യത്തെ മുഴുവൻ ആളുകളോടുമുള്ള എന്റെ അടുപ്പവും ഇരകളുടെ കുടുംബങ്ങളോടുള്ള എന്റെ അനുശോചനവും ഞാൻ പ്രകടിപ്പിക്കുന്നു. ബുർക്കിന ഫാസോയിലെ പ്രിയപ്പെട്ട ജനങ്ങളെ, അവരുടെ സമാധാനവും സുരക്ഷിതത്വവും വീണ്ടെടുക്കാൻ പരിശുദ്ധ കന്യകാമറിയം സഹായിക്കട്ടെ“ – പരിശുദ്ധ പിതാവ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m