മണിപ്പൂര്‍ കലാപം; ലോക ജനത ആശങ്കയോടെ വീക്ഷിക്കുന്നു : കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി : മണിപ്പൂരില്‍ നടമാടുന്ന അക്രമസംഭവങ്ങള്‍ ലോക ജനത ആകാംഷയോടും ആശങ്കയോടുമാണ് വീക്ഷിക്കുന്നതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം. ഭാരതത്തിന്‍റെ ചരിത്രത്തില്‍ നിന്നും മായ്ക്കപ്പെടാന്‍ പറ്റാത്തവിധത്തിലുള്ള മുറിവാണ് മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഭരണകൂടം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ മണിപ്പൂര്‍ വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് അതിശക്തമായി സമരമുഖത്തുണ്ടെന്നും, ഇതിന്‍റെ ഭാഗമായി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്‍ജിയുടെ ഒപ്പുശേഖരണം ജൂലൈ 2 മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group