മാധ്യമപ്രവർത്തകർക്കെതിരായ ഭീഷണികൾ മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നു

വസ്തുനിഷ്ഠമായി വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകൻ ടോം കുര്യാക്കോസിനും കുടുംബത്തിനുമെതിരെ വന്ന ഭീഷണിസന്ദേശം കേരളത്തിലെ മാധ്യമസ്വാതന്ത്ര്യത്തിനെതിരെ വരുന്ന പ്രധാനപ്പെട്ട ഭീഷണിയാണ്. ഇത്തരം ഭീഷണികൾ മാധ്യമപ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്തുന്നതാണ്. ഈ പൊതുതെരെഞ്ഞുടുപ്പു കാലത്ത് മാധ്യമ പ്രവർത്തകരുടെയോ, മാധ്യമസ്ഥാപനങ്ങളുടെയോ സ്വത്തുനാശവും ആത്മവീര്യനഷ്ടവും സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കുമെന്നത് തീർച്ചയാണ്.

മാധ്യമപ്രവർത്തകർ നിരന്തരം പീഡനങ്ങളും ഭീഷണികളും നേരിടുന്നു എന്നത് സങ്കടകരമായ വിരോധാഭാസമാണ്. ചില മാധ്യമപ്രവർത്തകർ നിരന്തരം പീഡനങ്ങൾക്കു വിധേയരാകുന്നുവെന്നു മാത്രമല്ല, സമൂഹത്തിലെ ദുർബലർക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി വാദിക്കുന്നവരോ ആയ മാധ്യമപ്രവർത്തകരെയാണ് ചിലർ ലക്ഷ്യമിടുന്നതെന്ന് സീറോമലബാർ സഭാ അത്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി അഭിപ്രായപെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group