ഇന്ത്യയിലെ അഞ്ച് രൂപതകളിൽ പുതിയ മെത്രാന്മാരെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പാ

ഇന്ത്യയിലെ അഞ്ചു രൂപതകളിലേക്ക് പുതിയ മെത്രാന്മാരെ നിയമിച്ചുകൊണ്ട് ഫ്രാൻസീസ് പാപ്പാ ഇന്നലെ (17/02/24) ഉത്തരവുകൾ പുറപ്പെടുവിച്ചു.
അതിനോടൊപ്പം പാപ്പാ മൂന്നു രൂപതകളുടെ ബിഷപ്പുമാർ കാനോൻ നിയമപ്രകാരം സമർപ്പിച്ച രാജി സ്വീകരിക്കുകയും ചെയ്തു.

മദ്ധ്യപ്രദേശിലെ ഇൻഡോർ രൂപതയുടെ മെത്രാനായി കല്ലൂർക്കാട് സ്വദേശി തോമസ് മാത്യു കുറ്റിമാക്കൽ, കാണ്ഡ്വാ രൂപതയുടെ അദ്ധ്യക്ഷനായി മാനന്തവാടി രൂപതയിൽപ്പെട്ട കൂലിവായ സ്വദേശിയായ അഗസ്റ്റിൻ മഠത്തിക്കുന്നേൽ, ബീഹാറിലെ പൂർണിയ രൂപതയുടെ ഭരണസാരഥിയായി ഫ്രാൻസീസ് തിർക്കി, തെലങ്കാനയിലെ നൽഗോണ്ട രൂപതുയുടെ മെത്രാനായി കർണം ദമാൻ, കമ്മം രൂപതയുടെ അദ്ധ്യക്ഷനായി പ്രകാശ് സജിലി എന്നീ വൈദികരെയാണ് പാപ്പാ നാമനിർദ്ദേശം ചെയ്തത്.

ഇൻഡോർ രൂപതയുടെ മെത്രാൻ ദൈവവചന സമൂഹാംഗമായ ചാക്കൊ തോട്ടുമാരിക്കൽ, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം അതിരൂപതയുടെ ആർച്ചുബിഷപ്പ് പ്രകാശ് മല്ലവരപ്പു, മഹാരാഷ്ട്രയിലെ ഔറംഗബാദ് രൂപതയുടെ മെത്രാൻ അംബ്രോസ് റിബേല്ലൊ എന്നീ പി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group