മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ച് മാർ ആൻഡ്രൂസ് താഴത്ത്

ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പയെ വീണ്ടും ക്ഷണിച്ച് സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.

സിനഡിൽ പങ്കെടുക്കുന്ന സീറോമലബാർ സഭയുടെ പ്രതിനിധികൾ സിനഡു സമ്മേളനത്തിനു മുമ്പ് ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലായിരുന്നു ഇന്ത്യ സന്ദർശനത്തിനായി പാപ്പായെ വീണ്ടും ക്ഷണിച്ചത്.

പരിശുദ്ധ പിതാവ് ഇന്ത്യാ സന്ദർശനത്തിനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും സമയത്തിന്റെ പൂർണ്ണതയിൽ ദൈവഹിതപ്രകാരം അത് സംഭവിക്കുമെന്ന് പ്രത്യാശ അറിയിക്കുകയും ചെയ്തു.

സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഈ കൂടിച്ചേരലിന് പരിശുദ്ധ പിതാവ് നന്ദി അറിയിച്ചു.
പരിശുദ്ധ പിതാവിനോടും അപ്പസ്തോലിക സിംഹാസനത്തോടുമുള്ള സീറോമലബാർസഭയുടെ സ്നേഹവും വിധേയത്വവും ഒരിക്കൽ കൂടി അംഗങ്ങൾ പ്രകടിപ്പിക്കുകയും,അറിയിക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ ഫാ. ജേക്കബ് കൂരോത്ത് വരച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഐക്കൺ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മാർപാപ്പയ്ക്ക് സമ്മാനിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group