വത്തിക്കാനിലേക്ക് ഹാസ്യ നടീനടന്മാരെ ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ

ജിമ്മി ഫാലൻ, സ്റ്റീഫൻ കോൾബർട്ട്, കോനൻ ഓബ്രിയൻ, ക്രിസ് റോക്ക്, ഹൂപ്പി ഗോൾഡ്ബെർഗ് തുടങ്ങിയ പ്രശസ്ത ഹാസ്യ നടീനടന്മാരെ വത്തിക്കാനിലേക്ക് ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ.

വത്തിക്കാന്റെ വിദ്യാഭ്യാസത്തിനും സംസ്കാരത്തിനുമായുള്ള ഡികാസ്റ്ററിയും, ആശയ വിനമയത്തിനായുള്ള ഡികാസ്റ്ററിയും സംയുക്തമായി ജൂൺ 14 ന് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് നൂറിലധികം ഹാസ്യ നടീനടന്മാർ വത്തിക്കാനിൽ ഒത്തുചേരുക.

ഹാസ്യത്തിന്റെ സാർവ്വത്രിക ഭാഷയിലൂടെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും അന്തരീക്ഷം വളർത്തിക്കൊണ്ട് കത്തോലിക്കാ സഭയും ഹാസ്യകലാകാരന്മാരും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. സന്തോഷം, സമാധാനം, പ്രത്യാശ എന്നിവയുടെ പ്രോത്സാഹനം “മനുഷ്യ വൈവിധ്യത്തിന്റെ സൗന്ദര്യം ആഘോഷിക്കുക“, “സമാധാനം, സ്നേഹം, ഐക്യദാർഢ്യം എന്നിവയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുക“ എന്നിവയാണ് ഈ യോഗത്തിന്റെ ലക്ഷ്യം. അർത്ഥവത്തായ അന്തർ സാംസ്കാരിക ചർച്ചകൾക്കും സന്തോഷവും പ്രത്യാശയും പങ്കിടുന്നതിനുമുള്ള ഒരു സുപ്രധാന സമയമായിരിക്കും ഇത് എന്ന് കരുതപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group