നടതുറന്നു… വെളുത്തച്ചനെ കാണാൻ വിശ്വാസികളുടെ ഒഴുക്ക്…

വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ള്‍ക്കു ദ​​​​​​ര്‍ശ​​​​​​ന​​​​​​പു​​​​​​ണ്യ​​​​​​മേ​​​​​​കി അ​​​​​​ര്‍ത്തു​​​​​​ങ്ക​​​​​​ല്‍ സെന്‍റ് ആൻഡ്രൂസ് ബസലിക്ക ദേ​​വാ​​ല​​യ​​ത്തി​​ൽ വി​​​ശു​​​ദ്ധ സെ​​​ബ​​​സ്ത്യാ​​​നോ​​​സി​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പം പ​​​​​​ര​​​​​​സ്യ​​​​​​വ​​​​​​ണ​​​​​​ക്ക​​​​​​ത്തി​​​​​​നാ​​​​​​യി തി​​​​​​രു​​​​​​ന​​​​​​ട​​​​​​യി​​​​​​ല്‍ പ്ര​​തി​​ഷ്ഠി​​ച്ചു.

പ​​​​​​ള്ളി​​​​​​യി​​​​​​ല്‍ പ്ര​​​​​​ത്യേ​​​​​​കം സൂ​​​​​​ക്ഷി​​​​​​ച്ച അ​​​​​​റ​​​​​​യി​​​​​​ല്‍ നി​​​​​​ന്നു വ​​​​​​ര്‍ഷ​​​​​​ത്തി​​​​​​ലൊ​​​​​​രി​​​​​​ക്ക​​​​​​ല്‍ മാ​​​​​​ത്ര​​​​​​മാ​​​​​​ണ് തി​​​​​​രു​​​​​​സ്വ​​​​​​രൂ​​​​​​പം പു​​​​​​റ​​​​​​ത്തെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​ത്. റെ​​​​​​ക്ട​​​​​​ര്‍ ഫാ.​​​​ ​​സ്റ്റീ​​​​​​ഫ​​​​​​ന്‍ ജെ. ​​​​​​പു​​​​​​ന്ന​​​​​​യ്ക്ക​​​​​​ലി​​​​​​ന്‍റെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ലാ​​​​​​ണു തി​​​​​​രു​​​​​​സ്വ​​​​​​രൂ​​​​​​പം പു​​​​​​റ​​​​​​ത്തെ​​​​​​ടു​​​​​​ത്ത​​​​​​ത്.

തു​​​​​​ട​​​​​​ര്‍ന്ന് ന​​​​​​ട​​​​​​ന്ന വി​​ശു​​ദ്ധ കുർ​​ബാ​​ന​​യ്ക്ക് ഫാ.​​​​ ​​പോ​​​​​​ള്‍ ജെ. ​​​​​​അ​​​​​​റ​​​​​​യ്ക്ക​​​​​​ല്‍ മു​​​​​​ഖ്യ​​​​​​കാ​​​​​​ര്‍മി​​​​​​ക​​​​​​ത്വം വ​​​​​​ഹി​​​​​​ച്ചു. ഫാ.​​​​ ​​യേ​​​​​​ശു​​​​​​ദാ​​​​​​സ് കാ​​​​​​ട്ടു​​​​​​ങ്ക​​​​​​ല്‍ത​​​​​​യ്യി​​​​​​ല്‍ സു​​​​​​വി​​​​​​ശേ​​​​​​ഷ പ്ര​​​​​​സം​​​​​​ഗം ന​​​​​​ട​​​​​​ത്തി.

പ്ര​​​​​​ധാ​​​​​​ന തി​​​​​​രു​​​​​​നാ​​​​​​ള്‍ ദി​​ന​​മാ​​യ നാ​​ളെ രാ​​​​​​വി​​​​​​ലെ 11ന് ​​​​​​ആ​​​​​​ഘോ​​​​​​ഷ​​​​​​മാ​​​​​​യ തി​​​​​​രു​​​​​​നാ​​​​​​ള്‍ ദി​​​​​​വ്യ​​​​​​ബ​​​​​​ലി​​​​​​ക്ക് ത​​​​​​ല​​​​​​ശേ​​​​​​രി ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​​​​​ർ ജോ​​​​​​സ​​​​​​ഫ് പാം​​​​​​പ്ലാ​​​​​​നി മു​​​​​​ഖ്യ​​​​​​കാ​​​​​​ര്‍മി​​​​​​ക​​​​​​ത്വം വ​​​​​​ഹി​​​​​​ക്കും. ഉ​​ച്ച​​ ക​​ഴി​​ഞ്ഞ് മൂ​​​​​​ന്നി​​​​​​ന് ​ പൊ​​​​​​ന്തി​​​​​​ഫി​​​​​​ക്ക​​​​​​ല്‍ ദി​​​​​​വ്യ​​​​​​ബ​​​​​​ലി​​​​​​ക്ക് ആ​​​​​​ല​​​​​​പ്പു​​​​​​ഴ ബി​​ഷ​​പ് ഡോ.​​​​ ​​ജ​​​​​​യിം​​​​​​സ് റാ​​​​​​ഫേ​​​​​​ല്‍ ആ​​​​​​നാ​​​​​​പ​​​​​​റ​​​​​​മ്പി​​​​​​ല്‍ മു​​​​​​ഖ്യ​​​​​​കാ​​​​​​ര്‍മി​​​​​​ക​​​​​​ത്വം വ​​​​​​ഹി​​​​​​ക്കും. തു​​​​​​ട​​​​​​ര്‍ന്ന് തി​​​​​​രു​​​​​​നാ​​​​​​ള്‍ പ്ര​​​​​​ദ​​​​​​ക്ഷി​​​​​​ണം. കൃ​​​​​​ത​​​​​​ജ്ഞ​​​​​​താ​​​​​​ദി​​​​​​ന​​​​​​ത്തോ​​​​​​ടെ 27ന് ​​​​​തി​​​​​​രു​​​​​​നാ​​​​​​ള്‍ സ​​​​​​മാ​​​​​​പി​​​​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group