ചൈനയിൽ പുതിയ രൂപത സ്ഥാപിക്കാൻ ഒരുങ്ങി ഫ്രാൻസിസ് മാർപാപ്പാ

ചൈനയിൽ പുതിയ രൂപത സ്ഥാപിക്കാനും അതിൻ്റെ ആദ്യത്തെ ബിഷപ്പിനെ നിയമിക്കാനും ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

പരിശുദ്ധ പിതാവിന്റെ ഈ തീരുമാനങ്ങൾ, ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിന്റെ ധാരണയിലാണ്.

ഈ കരാറിന്റെ ഉള്ളടക്കം പരസ്യമാക്കിയിട്ടില്ലെങ്കിലും 2018-ലാണ് ഇതിൽ ഒപ്പുവച്ചത്. 2020-ലും 2022-ലും ഈ കരാർ രണ്ടുതവണ പുതുക്കുകയുണ്ടായി.

16,167.23 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുതിയ രൂപതയായ വെയ്ഫാനിയയിൽ 93,86,705 നിവാസികളാണ് ഉള്ളത്. ഇതിൽ പത്ത് വൈദികരും ആറ് സന്യാസിനികളും 6,000 കത്തോലിക്കരും ഉൾപ്പെടുന്നു.

ഈ ജനുവരി 29-ന് അഭിഷേകം ചെയ്യപ്പെട്ട ചൈനീസ് ബിഷപ്പ്, ആന്റണി സൺ വെൻജുൻ ആണ് ഈ രൂപതയുടെ പ്രഥമ ബിഷപ്പ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group