പ്രളയ ദുരന്തത്തിൽ നിന്നും കരകയറാതെ വിഷമിക്കുന്ന ബ്രസീലിലെ ജനങ്ങൾക്ക് സഹായം അയച്ച് ഫ്രാൻസിസ് പാപ്പ.
ഫ്രാൻസിസ് മാർപാപ്പ 5,00,000 റിയാസിന് തുല്യമായ 1,00,000 യൂറോ സഹായം ആണ് ദുരിത ബാധിതർക്കായി നൽകിയത്. ഈ തുക ബ്രസീലിലെ നാഷണൽ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ സൗത്ത് റീജിയനിലേക്ക്, സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുന്നതിനായി കൈമാറും എന്ന് തലസ്ഥാനമായ പോർട്ടോ അലെഗ്രെ ആർച്ച് ബിഷപ്പ് ജെയിം സ്പെംഗ്ലർ വ്യക്തമാക്കി.
പാപ്പായുടെ സഹായം ദുരന്തം മൂലം വീടുകൾ നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെട്ട അനേകം ആളുകൾക്ക് സഹായമായി മാറും എന്ന് ബ്രസീലിലെ അപ്പോസ്തോലിക് നൂൺഷിയേച്ചർ വിശദീകരിച്ചു. മെയ് മാസം ആദ്യം മുതൽ ബ്രസീലിൽ തകർത്ത് പെയ്യുന്ന മഴയെ തുടർന്ന് പ്രളയ ദുരിതത്തിൽ നിന്നും കരകയാതെ വലയുകയാണ് ബ്രസീലിലെ ജനങ്ങൾ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m