ആറ് വിശുദ്ധരുടെ തിരുനാളുകൾ സഭാ കലണ്ടറിൽ ഉൾപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

പുതുതായി ആറ് വിശുദ്ധൻ മാരുടെ തിരുനാളുകൾ കൂടി സഭ കലണ്ടറിൽ ഉൾപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഉത്തരവിറക്കി വിശുദ്ധ ഗ്രന്ഥത്തിൽ ഈശോയ്ക്ക് സാക്ഷ്യം നൽകുകയും
അതിഥേയത്വം നൽകി സ്വീകരിക്കുകയും ചെയ്ത ബഥനിയയിലെ സഹോദരങ്ങളായ മാർത്ത ,മറിയം ,ലസർ എന്നിവരുടെ പേരുകൾ സഭ കലണ്ടറിൽ ഉൾപ്പെടുത്തിയതായി ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.ഇവരുടെ സംയുക്ത തിരുനാളുകൾ ജൂലൈ 29 ന് ആഘോഷിക്കും. സുവിശേഷ പ്രേക്ഷേപണത്തിന്റെ പ്രധാന സാക്ഷികളായിരുന്നു ഇവരെന്നും ഈശോയെ സ്വഭാവനത്തിലേക്ക് സ്വീകരിക്കുകയും അവിടുത്തെ വാക്കുകൾ ശ്രവിക്കുന്നതിൽ ഉത്സുകരായിരുന്നു വെന്നും ജീവനും പുനരുദ്ധാനവും ആണ് യേശുവെന്ന് വിശ്വസിക്കുകയും ചെയ്തവരാണ് ഇവർ എന്ന് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു . ഇവരെ കൂടാതെ സഭയിലെ മൂന്നു ഡോക്ടർക്കായി സഭകലണ്ടറിൽ മൂന്ന് ഓപ്ഷണൽ ഫയലുകൾ കൂടി ആലേഖനം ചെയ്തതായും മാർപാപ്പ അറിയിച്ചു. ഫെബ്രുവരി 27 ന് നരേക്കിലെ വിശുദ്ധ ഗ്രിഗറി ( മഠാധിപതി ഡോക്ടർ ഓഫ് ചർച്ച്) മെയ് 10 ന് പുരോഹിതനും ഡോക്ടറുമായ വിശുദ്ധ ജോൺ ഡി അവില സെപ്റ്റംബർ 17 ന് വിശുദ്ധ ഹിൽ ഗാർഡ് ബിൻജെൻ ഡോക്ടർ ഓഫ് ചർച്ച എന്നിവരെയും സഭ കലണ്ടറിൽ ഉൾപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഉത്തരവിറക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group