ക്രിസ്തുമതം സ്വീകരിച്ചതിന് പിഴചുമത്തി ഗ്രാമ കോടതി

ജാർഖണ്ഡ് : ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന് ആരോപിച്ച് കുടുംബങ്ങളെ സമൂഹത്തിൽനിന്ന് പിഴചുമത്തി പുറത്താക്കാൻ ഗ്രാമകോടതി ഉത്തരവിട്ടു. ജാർഖണ്ഡിലെ ഗർവ ജില്ലാ ദുർകി ഖാല ഗ്രാമത്തിലെ 3 കുടുംബങ്ങൾ ക്രിസ്തുമതം സ്വീകരിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി ജാർഖണ്ഡിൽ പാസ്സാക്കിയ പുതിയ മത പരിവർത്തന നിയമം മറയാക്കി ചില സംഘങ്ങൾ ക്രൈസ്തവർക്കെതിരെ നടത്തുന്ന സംഘടിത നീക്കത്തിനിടെ ഫലമാണ് ഈ നടപടിയെന്ന് ഗർവയിലെ സെന്റ് പോൾ ചർച്ച് ഇടവക വികാരി ഫാദർ അഗസ്റ്റിൻ മാധ്യമങ്ങളോട് പറഞ്ഞു.കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം മതപരിവർത്തനം പ്രോത്സാഹിപ്പിക്കുകയില്ലെന്നും ഹിന്ദു,ക്രിസ്ത്യൻ ,ഗോത്രമതാ വിഭാഗം ,മുസ്ലിം തുടങ്ങി എല്ലാവരും ഐക്യത്തിൽ കഴിയുന്ന പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രാദേശിക ഹിന്ദി പത്രത്തിലൂടെ മാത്രമാണ് ഞങ്ങൾ സംഭവങ്ങൾ അറിയുന്നതെന്നും ഭരണകൂടത്തിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group