കുട്ടികളിൽ പോഷകാഹാര കുറവ് മുന്നറിയിപ്പ് നൽകി U N

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ പോഷകാഹാര കുറവ്, യെമന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നൽകി .2021 ലെ റിപ്പോർട്ട് പ്രകാരം 5 വയസ്സിനു താഴെയുള്ള  2. 3 ദശലക്ഷം പോഷകാഹാര കുറവ് അനുഭവിക്കുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസികൾ അറിയിച്ചു. അടിയന്തരമായി യെമൻ ഭരണകൂടം പ്രശനത്തിൽ ഇടപെട്ടില്ലെങ്കിൽ അധികം വൈകാതെ 4 ലക്ഷം കുട്ടികൾ മരണപ്പെടും എന്ന മുന്നറിയിപ്പും UN ഏജൻസികൾ നൽകുന്നു.FAO ,യൂണിസെഫ്, ,KIFP ,WHO എന്നീ ഏജൻസികൾ പുറത്തുവിട്ട കണക്കനുസരിച്ച് 5 വയസ്സിനു താഴെയുള്ള കുട്ടികളിൽ കഠിനമായ പോഷകാഹാരക്കുറവ് 16 മുതൽ 22 ശതമാനം വരെ വർധിച്ചതായി ചൂണ്ടിക്കാട്ടുന്നു. 2015 മുതൽ സംഘർഷം രൂക്ഷമായ രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പോഷകാഹാര കുറവാണ് ഇത് എന്നതിലും UN ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചു.വർഷങ്ങളായി തുടരുന്ന സായുധ സംഘടനo, സാമ്പത്തിക തകർച്ച.,കോവിഡ് 19 പോലുള്ള പകർച്ചവ്യാധികൾ തുടങ്ങിയവ രാജ്യത്തെ തകർച്ചയുടെ വക്കിൽ എത്തിച്ചയെന്നും ഇനിയും അടിയന്തരമായ നടപടികൾ ഭരണകൂടം കൈക്കൊണ്ടില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാവും എന്ന ഐക്യ രാഷ്ട്ര സംഘടന മുന്നറിയിപ്പ് നൽകി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group