പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പാ

പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പാ.

പാക്കിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കെയാണ് കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. സമാധാനം, സാഹോദര്യം, മതസൗഹാർദം, സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തെന്ന്‍ പാകിസ്ഥാൻ സർക്കാരിൻ്റെ പ്രസ് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രതിനിധീകരിച്ച് പാക്കിസ്ഥാൻ സന്ദർശിക്കാൻ ഫ്രാന്‍സിസ് പാപ്പയെ ക്ഷണിച്ചുവെന്നും മന്ത്രി പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group