ഫെയ്സ്ബുക്ക് ലൈവില്‍ ഫ്രാന്‍സിസ് മാർപാപ്പ

ഫെയ്സ് ബുക്ക് ലൈവില്‍ ഫ്രാൻസിസ് മാർപാപ്പ.ഇതോടെ ഫെയ്സ്ബുക്ക് ലൈവിൽ വരുന്ന ആദ്യ മാര്‍പാപ്പയായി മാറി ഫ്രാന്‍സിസ് പാപ്പ. ഫ്രാന്‍സിസ്കന്‍ വൈദികനും മാധ്യമ പ്രവര്‍ത്തകനുമായ ഫാ. എന്‍സോ ഫോര്‍ച്യൂനാറ്റോക്ക് ഒപ്പമാണ് പാപ്പ കഴിഞ്ഞ ദിവസം ഫേസ്ബുക് ലൈവില്‍ എത്തിയത്.

സമൂഹ മാധ്യമ ലോകം അത്ഭുതത്തോടെയാണ് ഫേസ്ബുക്കിലെ ആ ലൈവ് കണ്ടത്.

2,31,000 ഫോള്ളോവെര്‍സ് ഉള്ള ഫാ. എന്‍സോ ഫോര്‍ച്യൂനാറ്റോക്ക് പെട്ടെന്ന് ലൈവില്‍ വരുന്ന ഒരു ശീലമുണ്ട്. അതുകൊണ്ടുതന്നെ പാപ്പയുടെ വസതിയില്‍ എത്തി പാപ്പയെ സന്ദര്‍ശിക്കവെ ഫാ. എന്‍സോക്ക് പെട്ടെന്ന് തോന്നിയ ഒരു ചിന്തയാണ് പാപ്പയുമൊത്ത് ഒരു ലൈവ്. പിന്നെ ഒട്ടും വൈകിയില്ല. പാപ്പക്കായി എല്ലാ വൈകുന്നേരങ്ങളിലും പ്രാര്‍ത്ഥിക്കാറുള്ള തന്‍റെ ഫോള്ളോവെര്‍സിന്‍റെ മുന്നില്‍ ഒന്ന് ലൈവില്‍ വരാമോ എന്ന് അഭ്യര്‍ത്ഥിച്ചു. പാപ്പ സമ്മതിച്ചു. തുടര്‍ന്ന് 2 മിനിറ്റ് വീഡിയോ സന്ദേശം നല്‍കുകയും ചെയ്തു. ലൈവില്‍ ഉണ്ടായിരുന്നവരെ അഭിവാദ്യം ചെയ്ത പാപ്പ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് ജീവജലമാകുന്ന ദൈവവചനത്തെ ജീവിതത്തില്‍ പരിപോഷിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പാപ്പ സംസാരിച്ചു. ഈ ജീവജലത്തിന്‍റെ സാന്നിധ്യം ജീവിതത്തില്‍ ഇല്ലെങ്കില്‍ കാര്യങ്ങള്‍ ക്രമമായി നടക്കില്ലെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. ദൈവവചനമാണ് നമുക്ക് ജീവന്‍ നല്കുന്നത്. അത് നമ്മില്‍ തന്നെ ഉണ്ടെന്നും പാപ്പ വ്യക്തമാക്കി. ഈ ജീവജലമാണ് നമ്മുക്ക് വളര്‍ച്ച നല്കുന്നതെന്നും പാപ്പ പറഞ്ഞു. ദൈവവചനത്തെ മുറുകെ പിടിച്ചു മുന്നോട്ട് പോകണമെന്ന് നിര്‍ദേശിച്ച പാപ്പ ഒരിക്കലും അത് കൈവിട്ട് കളയരുതെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group