ക്രൈസ്തവർക്കെതിരെ ഇന്ത്യയിൽ വീണ്ടും ആക്രമണം

ഇന്ത്യയിലെ ക്രൈസ്തവർക്കെതിരെ ആക്രമണം വീണ്ടും നടത്തി തീവ്ര ഹിന്ദു ഗ്രൂപ്പുകൾ. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ ആണ് വീണ്ടും ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞദിവസം ക്രിസ്ത്യൻ വിശ്വാസിയായ സദാശിവം രാജുവിനെ വീട്ടിൽ പ്രാർത്ഥനയ്ക്കായി ഒത്തുചേർന്ന് വിശ്വാസികളുടെ നേരെയാണ് മതപരിവർത്തനം നടത്തുകയാണ് ആരോപിച്ച് ഹിന്ദു തീവ്ര ഗ്രൂപ്പുകൾ ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ അന്ധനായ ഒരാൾ ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട് സംഗീത
ഉപകരണങ്ങളും വൈദ്യുതി ഉപകരണങ്ങളും അക്രമികൾ തകർത്തു. സമാധാനപരമായി പ്രാർത്ഥനയ്ക്ക് ഒത്തുചേർന്ന് വിശ്വാസികൾക്ക് നേരെ നടത്തിയ ഇത്തരം ആക്രമണത്തിൽ ഖേദിക്കുന്നതായി ടാർബർഗിലെ ബിഷപ്പ് റോബർട്ട് മൈക്കിൾ
അറിയിച്ചു. ” ഇവിടെ ക്രിസ്ത്യാനികൾക്ക് യാതൊരു സംരക്ഷണം ഇല്ലെന്നും ഹിന്ദു അനുകൂല പാർട്ടിയെ ഭയപ്പെട്ട് ജീവിക്കേണ്ട അവസ്ഥയാണെന്നും പ്രദേശത്തെ പേരു വെളിപ്പെടുത്താത്ത ഒരു ക്രിസ്ത്യൻ വിശ്വാസി കുറ്റപ്പെടുത്തി. കർണാടകയിൽ പുതിയതായി പാസാക്കിയ മതപരിവർത്തനം നിയമം മറയാക്കി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ച് മനപ്പൂർവ്വം നടത്തുന്ന ഇത്തരം ആക്രമണങ്ങളെ തടയുവാൻ ആവശ്യമായ നടപടി ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group