കേരളത്തിൽ നിന്നുള്ള രണ്ടു സഭാതനയര്‍ ദൈവദാസ പദവിയിലേക്ക്..

രണ്ടു സഭാതനയര്‍ ദൈവദാസ പദവിയിലേക്ക്. ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയും മലബാറിന്റെ മഹാമിഷനറിയായിരുന്ന ഫാ. എല്‍.എം സുക്കോള്‍ എസ്.ജെയുമാണ് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

ഒരാള്‍ ജന്മംകൊണ്ട് കേരളീയനായിരുന്നെങ്കില്‍ മറ്റെയാള്‍ കര്‍മ്മംകൊണ്ട് കേരളസഭയുടെ പുത്രനായി മാറുകയായിരുന്നു. കോട്ടപ്പുറം രൂപതാംഗമായ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ ദൈവദാസ പദവി പ്രഖ്യാപനം ഡിസംബര്‍ 26, വൈകുന്നേരം മൂന്നിന് നടക്കും. ഫാ. സുക്കോള്‍ ജനുവരി ആറിനാണ് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.

ഫാ. പാണ്ടിപ്പിള്ളിയുടെ കബറിടം സ്ഥിതിചെയ്യുന്ന മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ നടക്കുന്ന ദിവ്യബലി മധ്യേയാണ് ദൈവദാസ പദവി പ്രഖ്യാപനം. പൊന്തിഫിക്കല്‍ ദിവ്യബലിക്ക് കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ദൈവദാസ പദവി പ്രഖ്യാപനം നടത്തും. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനസന്ദേശം നല്‍കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group