ധ്രുവീകരണം അവസാനിപ്പിക്കുന്നത്തിനായി ജൂലൈ മാസ പ്രാർത്ഥനയെ സമർപ്പിച്ച് മാർപാപ്പ..

സാമൂഹ്യ ഐക്യത്തിന് ഭീഷണിയാകുന്ന വംശീയ മത-രാഷ്ട്രീയ ധ്രുവീകരണം അവസാനിപ്പിക്കാനായി ജൂലൈ മാസ പ്രാർത്ഥനാ നിയോഗത്തെ സമർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
സമൂഹത്തിന്റെ ഐക്യത്തിന് ഭീഷണിയായ ധ്രുവീകരണവും ശത്രുതയും ഉപേക്ഷിക്കുക എന്നതാണ് ജൂലൈ മാസത്തിലെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥന ലക്ഷ്യമെന്ന് മാർപാപ്പക്ക് വേണ്ടി
ലോകവ്യാപക പ്രാർത്ഥന ശൃംഖല പുറത്തുവിട്ട പ്രതിമാസ പ്രാർത്ഥന വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
“ നമ്മെ നശിപ്പിക്കുന്ന സാമൂഹിക ശത്രുതയിൽ നിന്ന് ഓടിപ്പോകുകയും
‘ ധ്രുവീകരണം ’ഉപേക്ഷിക്കുകയും വേണമെന്നും
ഇത് എല്ലായ്പ്പോഴും എളുപ്പമല്ലന്നും മാർപാപ്പ പറഞ്ഞു.
ഇന്നത്തെ നമ്മുടെ രാഷ്ട്രീയ, സാമൂഹിക മാധ്യമ രംഗത്തുള്ള ഒരു ഭാഗം ആൾക്കാർ ശത്രുക്കളെ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുമ്പോൾ അവയെ ചെറുത്തുനിൽക്കാൻ പ്രാർത്ഥനയിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും സന്ദേശത്തിലൂടെ മാർപാപ്പ പറഞ്ഞു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group