ജൂൺ മാസത്തിലെ ഫ്രാൻസിസ് പാപ്പയുടെ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ചു

ജൂൺ മാസത്തിലെ ഫ്രാൻസിസ് പാപ്പയുടെ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ചു.
യുദ്ധമോ, പട്ടിണിയോ മൂലം പലായനം ചെയ്യുന്ന കുടിയേറ്റക്കാർക്കായി ഈ ജൂൺ മാസത്തിൽ പ്രത്യേകമായി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വനം നൽകി.
പല കാരണങ്ങളാൽ പലായനം ചെയ്യാൻ നിർബന്ധിതരായവർക്കായി പ്രാർത്ഥിക്കാനാണ് ആഗോള കത്തോലിക്കാ സമൂഹത്തെ പാപ്പ ക്ഷണിക്കുന്നത്.

മാർപാപ്പയുടെ ലോക പ്രാർത്ഥനാ ശൃംഖലയിലൂടെ, പുറത്തിറക്കിയ ജൂൺ മാസത്തേക്കുള്ള പ്രാർത്ഥനാ ഉദ്ദേശത്തോടെയുള്ള വീഡിയോയിലൂടെയാണ് പാപ്പ ഈ മാസത്തെ പ്രാർത്ഥനാ നിയോഗം വെളിപ്പെടുത്തിയത്. “യുദ്ധങ്ങളിൽ നിന്നോ, ദാരിദ്ര്യത്തിൽ നിന്നോ പലായനം ചെയ്യുന്ന തങ്ങളുടെ ഭൂമി ഉപേക്ഷിക്കാൻ നിർബന്ധിതരായ ആളുകൾ അനുഭവിക്കുന്ന വേദന, എവിടെ പോകും എവിടെ താമസിക്കുമെന്നറിയാതെ ഉഴലുന്ന ഒരാളുടെ അനുഭവവുമായി ചേർന്നിരിക്കുന്നു. കൂടാതെ, ചില രാജ്യങ്ങളിൽ എത്തിച്ചേരുന്ന കുടിയേറ്റക്കാരെ ഭയത്തോടെയാണ് ആളുകൾ കാണുന്നത്. അപ്പോൾ അവിടെ വേർതിരിവുകളുടെ പ്രേതം പ്രത്യക്ഷപ്പെടുന്നു: ഭൂമിയിലെ മതിലുകൾ കുടുംബങ്ങളെയും ഹൃദയത്തിലെ മതിലുകളെയും വേർതിരിക്കുന്നു” – പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group