അനുരഞ്ജനത്തിന്റെ സംസ്കാരം പുതുക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

മാർച്ചുമാസത്തെ തന്റെ പ്രാർത്ഥനയുടെ ഉദ്ദേശവുമായി അനുരഞ്ജനത്തിന്റെ സംസ്കാരം പുതുക്കുവാൻ മാർപാപ്പ ആവശ്യപ്പെട്ടു. ഈ നോമ്പുകാലം അനുരഞ്ജനത്തിന്റെ സമയമാക്കി മാറ്റുവാനും ദൈവത്തിന്റെ അനന്തരമായ കരുണയിൽ ആശ്രയിക്കുവാൻ വിശ്വാസികളെ ക്ഷണിക്കുകയും ചെയ്തു. തപസ്സുകാലത്തിലൂടെ നാം സഞ്ചരിക്കുമ്പോൾ പ്രായശ്ചിത പ്രവർത്തികളിലൂടെ സമാധാനത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാൻ വിശ്വാസികളെ മാർപാപ്പ ക്ഷണിച്ചു. വത്തിക്കാൻ പ്രാർത്ഥന ശൃംഖല പുറത്തുവിട്ട മാർപാപ്പയുടെ 2021 മാർച്ചിലെ പ്രാർത്ഥന ഉദ്ദേശ്യ വീഡിയോ സന്ദേശത്തിൽ കുമ്പസാരത്തിനു പോകുമ്പോൾ പാപങ്ങൾ മോചിക്കപെടുവാനും ആത്മാവിനെ സുഖപ്പെടുത്തുവാനും കൂടുതൽ ആത്മീയ ആരോഗ്യം നേടുവാനും ദുരിതങ്ങളിൽ നിന്ന് കരുണയിലേക്ക് കടക്കുവാനും സാധിക്കുന്നു വെന്ന് മാർപാപ്പ പറഞ്ഞു. പാപങ്ങളുടെ ഏറ്റു പറച്ചിൽ വഴി പാപങ്ങളിൽ നിന്നുള്ള മോചനവും ദൈവ സ്നേഹവും നമുക്ക് ലഭിക്കുന്നു അതിൽ ദൈവ സ്നേഹമാണെന്നും
എപ്പോളും നമുക്ക് ആവശ്യമെന്നും മാർപാപ്പ പറഞ്ഞു. കത്തോലിക്കാ സഭയ്ക്ക് കരുണയുള്ള പുരോഹിതന്മാരെ നൽകുവാൻ ദൈവത്തോട് പ്രാർത്ഥിക്കുവാൻ മാർപാപ്പ ആഹ്വാനം ചെയ്തു. അനുരഞ്ജനത്തിന്റെ സംസ്കാരത്തിൽ ഒരാളുടെ തെറ്റുകൾ എറ്റു പറയേണ്ടതിൽ പ്രാധാന്യത്തെക്കുറിച്ചും കുമ്പസാരത്തിന്‌ വരുന്ന ആത്മാവിന് ലഭിക്കുന്ന ആശ്വാസം മാപ്പ്,സമാധാനം എന്നിവയെയും പപ്പാ ഓർമിപ്പിച്ചു. കുമ്പസാരത്തെ ഭയപ്പെടരുത് ആരെങ്കിലും കുമ്പസാരത്തിനായി അണിനിരക്കുമ്പോൾ അവനു അനുഭവപ്പെടുന്ന ലജ്ജപോലും അവൻ കുറ്റ സമ്മതം പൂർത്തിയാക്കി കഴിയുമ്പോൾ പരിപൂർണ സ്വാതന്ത്ര്യനും സന്തുഷ്ടനും
മാറുവെന്നും മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group