തായ്വാൻ ഭൂകമ്പത്തിന് ഇരകളായവർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ

തായ്വാനിൽ ഭൂകമ്പത്തിൽ നിരവധി പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഇരകളായവർക്കു വേണ്ടി പ്രാർത്ഥനകൾ അറിയിച്ച് ഫ്രാൻസിസ് പാപ്പ. തായ‌്വാനിലെ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റിന് അയച്ച ടെലഗ്രാമിലൂടെയാണ് പാപ്പ ദുരന്തത്തിൽ ഇരകളായവരോട് തന്റെ ഐക്യദാർഢ്യം അറിയിച്ചത്.

“തായ‌്വാനിലെ ഭൂകമ്പത്തെ തുടർന്നുണ്ടായ ജീവഹാനിയും നാശനഷ്ടങ്ങളും അറിഞ്ഞപ്പോൾ ഫ്രാൻസിസ് മാർപാപ്പ വളരെ ദുഃഖിതനായിരുന്നു. പരിശുദ്ധ പിതാവ് ഈ ദുരന്തത്തിൽ അകപ്പെട്ട എല്ലാവർക്കും തന്റെ ഹൃദയംഗമമായ ഐക്യദാർഢ്യവും ആത്മീയ അടുപ്പവും ഉറപ്പ് നൽകുന്നു” വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ട ടെലിഗ്രാം സന്ദേശത്തിൽ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group