യു.എ.ഇയുടെ പുതിയ പ്രസിഡന്റിന് പ്രാർത്ഥനാശംസകൾ അറിയിച്ച് ബിഷപ്പ് പോൾ ഹിൻഡർ

“യു.എ.ഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും അർപ്പിച്ച് നോർത്തേൺ അറേബ്യ വികാരിയത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡർ.കഴിഞ്ഞ നാളുകളിൽ അദ്ദേഹം നിർവഹിച്ച ദൗത്യങ്ങളെ സ്മരിച്ചു കൊണ്ട് പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് സതേൺ അറേബ്യ വികാരി അപ്പസ്‌തോലിക് കൂടിയായ ബിഷപ്പ് ഹിൻഡർ അനുമോദനം അറിയിച്ചത്.

‘ഈ രാഷ്ട്രത്തോടുള്ള തന്റെ മഹത്തായ ഉത്തരവാദിത്തം വിജയകരമായി നിറവേറ്റാനുള്ള പ്രാർത്ഥനയും ആത്മീയ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ’ ബിഷപ്പ് ഹിൻഡർ പറഞ്ഞു .കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ രാജ്യത്തെ നയിക്കുന്നതിൽ അദ്ദേഹം കാഴ്ച്ചവെച്ച ശ്രദ്ധേയമായ ഇടപെടലുകളെയും ബിഷപ്പ് ഹിൻഡർ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group