ഇറാനിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പാ

ഇറാനിൽ 95 പേരുടെ ജീവനപഹരിച്ച ആക്രമണത്തിൽ ഇരകളായവർക്കായി പ്രാർത്ഥനകളർപ്പിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദിനാൾ പിയട്രോ പരോളിൻ ആണ് മാർപാപ്പയ്ക്കുവേണ്ടി ടെലിഗ്രാം സന്ദേശം അയയ്ക്കുകയും വേദനിക്കുന്നവരോട് പാപ്പായുടെ സാമിപ്യം അറിയിക്കുകയും ചെയ്തത്.

കെർമാനിൽ അടുത്തിടെ നടന്ന സ്ഫോടനങ്ങളിലുണ്ടായ ജീവഹാനികളുടെ വാർത്ത മാർപാപ്പയ്ക്ക് വളരെയധികം വേദനയുളവാക്കിയെന്നും മരിച്ചവർക്കും ദുഃഖിതരായ അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയും ആത്മീയ സാന്നിധ്യവും അറിയിക്കുന്നതായും സന്ദേശത്തിൽ പറയുന്നു.

അതുപോലെ, മുറിവേറ്റവരോട് തന്റെ ആത്മീയ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സർവശക്തനിൽ നിന്നുള്ള ജ്ഞാനത്തിന്റെയും സമാധാനത്തിന്റെയും അനുഗ്രഹങ്ങൾ ഇറാനിലെ എല്ലാ ജനങ്ങളിലേക്കും വ്യാപിപ്പിക്കാൻ പാപ്പാ അഭ്യർത്ഥിക്കുന്നുവെന്നും സന്ദേശത്തിൽ വ്യക്തമാകുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group