സെന്റ് പീറ്റേഴ്‌സിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ നൈജീരിയക്കാരനു വേണ്ടി പ്രാർത്ഥനകളർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

സെന്റ് പീറ്റേഴ്‌സിനു സ്ക്വയറിന് സമീപം ജനുവരി 20 ന് മരിച്ചനിലയിൽ കണ്ടെത്തിയ നൈജീരിയൻ വംശജനായ എഡ്‌വിനുവേണ്ടി പ്രാർത്ഥനകളർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച്ച നടന്ന അഞ്ചേലുസ് പ്രാർത്ഥനയ്ക്ക് ശേഷമാണ് ഒരു നിമിഷം എഡ്‌വിനുവേണ്ടി പ്രാർത്ഥിക്കാൻ മാർപാപ്പ വിശ്വാസികളെ ക്ഷണിച്ചത് 46 കാരനായ എഡ്വിൻ ഭാവനരഹിതനായതിനാൽ റോമിലെ അതിശൈത്യം മൂലം മരണപ്പെടുകയായിരുന്നു എഡ്‌വിനുണ്ടായ ദുരവസ്ഥയ്ക്ക് സമാനമായി നിരവധി സംഭവങ്ങൾ റോമിലുണ്ടായിട്ടുള്ളതായി മാർപാപ്പ പറഞ്ഞു . “അദ്ദേഹം നമ്മളാലും ഉപേക്ഷിക്കപ്പെട്ടു അവനുവേണ്ടി പ്രാർത്ഥിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് മാർപാപ്പ പ്രാർത്ഥനകൾ ആരംഭിച്ചത്. ഒരു ഭിക്ഷക്കാരൻ തണുപ്പിൽ മരണപ്പെട്ടപ്പോൾ അന്ന് ദുഃഖ വെള്ളിയാഴ്ചയ്ക്ക് സമാനമായ ദിവസമാണെന്നും അതുകൊണ്ട് കുർബാന അർപ്പിക്കാൻ പാടില്ല എന്ന് പറഞ്ഞ വിശുദ്ധ ഗ്രിഗറി മാർപാപ്പയുടെ വാക്കുകളെയും ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group