ഖുറാൻ കത്തിച്ചത് അപലപനീയം: മാർപാപ്പ

വത്തിക്കാൻ സിറ്റി: പ്ര​തി​ഷേ​ധ​ക്കാ​ർ സ്വീ​ഡ​നി​ൽ ഖു​റാ​ൻ ക​ത്തി​ച്ച​തി​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. അ​ത്ത​രം പ്ര​വൃ​ത്തി​ക​ളോ​ട് ത​നി​ക്ക് അ​തി​യാ​യ അ​വ​ജ്ഞ​യാ​ണെ​ന്നും ക​ടു​ത്ത ധാ​ർ​മി​ക​രോ​ഷ​മു​ണ്ടെ​ന്നും യു​എ​ഇ​യി​ലെ അ​ൽ ഇ​ത്തി​ഹാ​ദ് പ​ത്ര​ത്തി​നു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

വി​ശ്വാ​സി​ക​ൾ വി​ശു​ദ്ധ​മെ​ന്നു ക​രു​തു​ന്ന ഗ്ര​ന്ഥങ്ങ​ളോ​ട് ആ​ദ​ര​വ് പു​ല​ർ​ത്താ​ൻ മ​റ്റു​ള്ള​വ​രും ത​യാ​റാ​ക​ണം. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ നി​ന്ദ​നം പാ​ടി​ല്ല. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളെ അ​പ​ല​പി​ക്കു​ക​യും ത​ള്ളി​ക്ക​ള​യു​ക​യും വേ​ണം.

2019ൽ ​അ​ബു​ദാ​ബി​യി​ൽ ന​ട​ത്തി​യ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​നം ഓ​ർ​മി​ച്ച മാ​ർ​പാ​പ്പ, സാ​ഹോ​ദ​ര്യ​വും സ​മാ​ധാ​ന​വും സ​ഹി​ഷ്ണു​ത​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ യു​എ​ഇ സ​ർ​ക്കാ​രും ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സ​യ്യ​ദും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ച്ചു.

സെ​ന്‍റ് ഫ്രാ​ൻ​സി​സ് പ​ള്ളി​യും മോ​സ്കും സി​ന​ഗോ​ഗും ഒ​രു വ​ള​പ്പി​ൽ സ്ഥി​തി​ചെ​യ്യു​ന്ന അ​ബു​ദാ​ബി​യി​ലെ അ​ബ്ര​ഹാ​മി​ക ഭ​വ​നം പോ​ലു​ള്ള ആ​ശ​യ​ങ്ങ​ൾ ന​ല്ല​താ​ണെ​ന്നും അ​ൽ ഇ​ത്തി​ഹാ​ദ് പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ ഹ​മ​ദ് അ​ൽ കാ​ബി​യോ​ട് മാ​ർ​പാ​പ്പ പ​റ​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group