ലോകസമാധാനത്തിനായി പരിശുദ്ധ കന്യാമറിയത്തിൻ്റെ പക്കൽ മാധ്യസ്ഥ്യം യാചിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ഇസ്രയേലിനെതിരായി ഹമാസ് നടത്തിയ ആക്രമണത്തിന് ഒരു വർഷം തികയുന്നതിനോട് അനുബന്ധിച്ചാണ് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ പ്രത്യേക പ്രാർത്ഥന നടന്നത്.
ഫ്രാൻസിസ് മാർപാപ്പ നൂറിലധികം തവണ സന്ദർശിച്ചിട്ടുള്ള പ്രശസ്ത മരിയൻ ഐക്കണായ ‘സാലസ് പോപ്പുലി റൊമാനി’ ചാപ്പലിനു സമീപമുള്ള ബസിലിക്കയ്ക്കു മുന്നിൽ ഒരു വെളുത്ത കസേരയിൽയിരുന്നു പാപ്പ ജപമാല ചൊല്ലിയത്, സമാധാന പ്രാർത്ഥന ചൊല്ലുന്നതിനുമുമ്പ് ലത്തീനിൽ പരമ്പരാഗത ‘സാൽവ റെജീന’ പ്രാർത്ഥനയും ജപമാലയുടെ അവസാനത്തിൽ ലൊറെറ്റോയിലെ ലുത്തിനിയായും മാർപാപ്പാ ആലപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group