സമാധാനത്തിനായുള്ള ആഹ്വാനം വീണ്ടും പുതുക്കി ഫ്രാൻസിസ് മാർപാപ്പ

സമാധാനത്തിനായുള്ള ആഹ്വാനം വീണ്ടും പുതുക്കി ഫ്രാൻസിസ് പാപ്പ. ബുധനാഴ്ച‌ നടന്ന പൊതുകൂടിക്കാഴ്ചയിൽ വിവിധ രാജ്യങ്ങളിൽ നടമാടുന്ന യുദ്ധത്തിന്റെ ഭീകരതയെ പറ്റി എടുത്തു പറഞ്ഞ പാപ്പ സമാധാനത്തിനായി യത്നിക്കണമെന്നും, പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുകയും ചെയ്തു.

“നമുക്ക് സമാധാനത്തിനായി പ്രാർത്ഥിക്കാം. നമുക്ക് സമാധാനം ആവശ്യമാണ്.

ലോകം യുദ്ധത്തിലാണ്. ഇത്രയധികം ദുരിതമനുഭവിക്കുന്ന തകർന്ന ഉക്രൈൻ രാജ്യത്തെ നാം മറക്കരുത്. പലസ്തീനെയും, ഇസ്രായേലിനെയും മറക്കരുത്: ഈ യുദ്ധം അവസാനിക്കട്ടെ. മ്യാന്മറിനെ മറക്കരുത്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന അനേകം രാജ്യങ്ങളെ നാം മറക്കരുത്. സഹോദരീ സഹോദരന്മാരേ, ലോകമഹായുദ്ധത്തിൻ്റെ ഈ കാലത്ത് സമാധാനത്തിനായി നാം പ്രാർത്ഥിക്കണം”- പാപ്പ പറഞ്ഞു.

പന്തക്കുസ്താ ദിവസം സഭ അനുസ്മരിച്ച പരിശുദ്ധാത്മാവിന്റെ ആവാസം ശക്തമായി എല്ലാവരുടെയും ഹൃദയങ്ങളിൽ ഉണ്ടായിരിക്കട്ടെയെന്നും, വിശ്വാസത്തിൽ ശക്തരും, കാരുണ്യത്തിൽ ഉദാരമതികളും, പ്രത്യാശയിൽ സ്ഥിരോത്സാഹമുള്ള വരുമായിരിക്കാൻ സഹായിക്കുകയും ചെയ്യട്ടെ എന്ന ആശംസയും പാപ്പ നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group