മാര്‍ച്ച് മാസത്തെ നിയോഗം പങ്ക് വെച്ച് ഫ്രാൻസിസ് മാർപാപ്പാ

മാർച്ച് മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാ നിയോഗം ഉള്‍ക്കൊള്ളിച്ചുക്കൊണ്ടുള്ള വീഡിയോ പുറത്തു വിട്ട് വത്തിക്കാൻ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ പ്രഘോഷണത്തിനായി ജീവത്യാഗം ചെയ്യുന്ന ആളുകളുടെ ധൈര്യവും, പ്രേക്ഷിതതീക്ഷ്ണതയും സഭയ്ക്ക് പ്രചോദനമായി തീരുവാനും ആഹ്വാനം ചെയ്തുകൊണ്ടും പ്രാർത്ഥിക്കുവാനുള്ള ആഹ്വാനവുമായാണ് പാപ്പയുടെ വീഡിയോ.

ഗ്രീക്ക് ദ്വീപായ ലെസ്ബോസിൽ അഭയാർത്ഥി കേന്ദ്രങ്ങൾ സന്ദർശിക്കുന്ന അവസരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം പറഞ്ഞു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്.

അഭയാർത്ഥിയായി എത്തിയ ഇസ്ലാം മതവിശ്വാസിയായ ഒരു വ്യക്തി, ക്രൈസ്തവ വിശ്വാസിയായ തന്റെ ഭാര്യയെ പറ്റി പരാമർശിച്ച വിശ്വാസത്തിന്റെ സാക്ഷ്യമാണ് പാപ്പ പറഞ്ഞത്.

തുടർന്ന് ലോകമെമ്പാടും സുവിശേഷത്തിനായി ജീവത്യാഗം ചെയ്യുന്ന രക്തസാക്ഷികളെ പാപ്പാ അനുസ്മരിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m