വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച്‌ മമത ബാനര്‍ജി

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ചൊവ്വാഴ്ചയാണ് മമത ബാനര്‍ജിയുടെ നിര്‍ണായക പ്രഖ്യാപനമെത്തുന്നത്. മാസം തോറും 12000 രൂപ ശമ്ബളത്തിലാണ് കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക. പുരുലിയയില്‍ നടന്ന ഒരു പൊതു ചടങ്ങിലാണ് മമത ബാനര്‍ജിയുടെ പ്രഖ്യാപനം എത്തുന്നത്.

വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി ഉറ്റ ബന്ധുക്കള്‍ നഷ്ടമായ 738 പേരുടെ അപേക്ഷയാണ് നിലവില്‍ സര്‍ക്കാരിന് മുന്നിലുള്ളതെന്നും ഇവര്‍ക്കായി ആയിരം തസ്തികകള്‍ സൃഷ്ടിക്കുമെന്നും മമത ബാനര്‍ജി വിശദമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m