ദയാവധത്തെ ശക്തമായി എതിർത്ത് ഫ്രാൻസിസ് മാർപാപ്പ

ദയാവധത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് ഫ്രാൻസിസ് പാപ്പ.

മെയ് 21 മുതൽ 23 വരെ ടൊറൻ്റോയിൽ (കാനഡ) നടക്കുന്ന പാലിയേറ്റീവ് കെയറിനെക്കുറിച്ചുള്ള അന്താരാഷ്ട്ര ഇൻ്റർഫെയ്ത് സിമ്പോസിയത്തിന് അയച്ച സന്ദേശത്തിൽ ആണ് പാപ്പ ദയാവധം നടപ്പിലാക്കുന്ന പ്രവണതയ്ക്കെതിരെ സംസാരിച്ചത്.

“ദയാവധം ഒരിക്കലും പ്രതീക്ഷയുടെ ഉറവിടമല്ല, രോഗികൾക്കും മരിക്കുന്നവർക്കും യഥാർത്ഥ പരിഗണന അല്ല അത്. ജീവിതത്തിലെ വെല്ലുവിളികളും പ്രയാസങ്ങളും ആകുലതകളും ഉയർത്തുന്ന ചോദ്യങ്ങളെ നേരിടാനുള്ള കരുത്ത് നൽകുന്നത് പ്രതീക്ഷയാണ്. ഗുരുതരമായ അസുഖമോ ജീവിതാവസാനമോ നേരിടുമ്പോൾ ഇത് കൂടുതൽ സത്യമാണ്. അനിശ്ചിതത്വത്തിൽ പലപ്പോഴും രോഗവും മരണവും അനുഗമിക്കുന്നവർക്ക് അവരെ പരിപാലിക്കുകയും അവരുടെ അരികിൽ തുടരുകയും ചെയ്യുന്നവർ നൽകുന്ന പ്രത്യാശയുടെ സാക്ഷ്യം ആവശ്യമാണ് “ പാപ്പ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m