ജപ്പാൻ ജനതയുടെ ദുരിതങ്ങളിൽ സാമീപ്യമറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ

കഴിഞ്ഞ ദിവസം ജപ്പാനിലെ ഇഷികാവയിലുണ്ടായ ശക്തമായ ഭൂചലനത്തിലും, ടോക്കിയോ വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങൾ തമ്മിലുണ്ടായ കൂട്ടിയിടിയിലും ഇരകളായവർക്കും അവരുടെ ബന്ധുമിത്രാദികൾക്കും പ്രാർത്ഥനകളും ആശ്വാസവും നേർന്ന് ഫ്രാൻസിസ് പാപ്പാ.

പുതുവർഷദിനത്തിൽ ഇഷികാവ പ്രദേശത്ത് റിക്ടർ സ്കെയിലിൽ 7.6രേഖപ്പെടുത്തിയ ശക്തമായ ഭൂമികുലുക്കത്തിൽ ഏതാണ്ട് അൻപതോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഈ ദുരന്തത്തിൽ ഉൾപ്പെട്ട ഏവർക്കും പരിശുദ്ധ പിതാവ് തന്റെ ഹൃദയംഗമായ ഐക്യദാർഢ്യവും ആത്മീയസാമീപ്യവും ഉറപ്പുനൽകുന്നുവെന്ന് അറിയിച്ചു.

ഈ സംഭവത്തിൽ മരണമടഞ്ഞവർക്കും, അവരുടെ വിയോഗത്തിൽ വേദനിക്കുന്നവർക്കും, ഇനിയും കണ്ടുകിട്ടിയിട്ടില്ലാത്തവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ടോക്കിയോ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരകളായവരെ പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ അനുസ്മരിച്ചു. അപകടത്തിൽ ഇരകളായവർക്ക് തന്റെ ആധ്യാത്മികസാമീപ്യം പാപ്പാ ഉറപ്പുനൽകി. അപകടത്തിൽ അഞ്ചു പേർ മരണമടഞ്ഞു. ഒരു യാത്രാവിമാനവും തീരദേശസംരക്ഷണസേനയുടെ വിമാനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group