ഫ്രാൻസിസ് പാപ്പയുടെ വെനീസ് സന്ദർശനം ഇന്ന്

ഫ്രാൻസിസ് പാപ്പയുടെ വെനീസ് സന്ദർശനം ഇന്ന് മുതൽ.”ക്രിസ്തുവിൻറെ സ്നേഹത്തിൽ നിലനിൽക്കുക” എന്നതാണ് അപ്പസ്തോലിക യാത്രയുടെ മുദ്രാവാക്യം.

ഇന്ന് രാവിലെ പ്രാദേശിക സമയം 6.30-ന്, വത്തിക്കാനിൽ നിന്ന് ഹെലിക്കോപ്റ്റർ മാർഗ്ഗമാണ് പാപ്പ വെനീസിലേക്കു പോകുക. ജുദേക്ക ദ്വീപിലാണ് പാപ്പാ ഇറങ്ങുക.

അവിടെ പാപ്പ സ്ത്രീകളുടെ തടവറ സന്ദർശിച്ചു സന്ദേശം നല്‍കും. അതിനു ശേഷം പാപ്പ വെനീസിലെ അന്താരാഷ്ട്ര കലാപ്രദർശനത്തിനെത്തിയിരിക്കുന്ന കലാകാരന്മാരുമായി വിശുദ്ധ മഗ്ദലനയുടെ ദേവാലയത്തിൽവെച്ച് കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം പാപ്പ ബസിലിക്കാങ്കണത്തിൽവെച്ച് യുവജനങ്ങളുമായും കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും പാപ്പാ, വെനീസിലെ വിഖ്യാതമായ വിശുദ്ധ മർക്കോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിലെത്തുകയും അവിടെ ദിവ്യബലി അർപ്പിക്കുകയും ചെയ്യുക. ഉച്ചയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m