24 മണിക്കൂർ പ്രാർത്ഥാനാചരണത്തിന് ഫ്രാൻസിസ് മാർപാപ്പാ നേതൃത്വം നൽകും

പതിനൊന്ന് വർഷമായി തുടർന്നു വരുന്ന നോമ്പുകാലത്തെ പ്രാർത്ഥനയുടെയും അനുരജ്ഞനത്തിന്റെയും 24 മണിക്കൂർ “കർത്താവിനായി 24 മണിക്കൂർ” എന്ന സംരംഭം ഈ വർഷം മാർച്ച് എട്ട്, ഒൻപത് തീയതികളിൽ നടക്കും.

തപസ്സു കാലത്തിലെ നാലാമത്തെ ഞായറാഴ്ച ജാഗരണത്തിലാണ് ഓരോ വർഷവും പ്രാർത്ഥാനാചരണം ആചരിക്കുന്നത്.

ഉയിർപ്പു തിരുനാളിന് ഒരുക്കമായി വെള്ളിയാഴ്ച വൈകിട്ട് തുടങ്ങി ശനിയാഴ്ച മുഴുവൻ ദിവസവും സഭാ സമൂഹങ്ങൾ പള്ളികൾ മുഴുവൻ തുറന്നിടാനും, വിശ്വാസികൾക്ക് ആരാധനയ്ക്കും കുമ്പസാരത്തിനുമുള്ള സൗകര്യമൊരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷത്തെ “കർത്താവിനായുള്ള 24 മണിക്കൂർ“ ജൂബിലിക്ക് ഒരുക്കമായുള്ള പ്രാർത്ഥനാ വർഷത്തിൽ വരുന്നതിനാൽ പ്രാർത്ഥനയ്ക്കും അനുരഞ്ജനത്തിനുമുള്ള അവസരമായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group