നോമ്പുകാലത്ത് യുവജനങ്ങൾ ദൈവവത്തിങ്കലേക്ക് തിരികെ വരാൻ പരിശ്രമിക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
ഇന്ന് നടന്ന പൊതുകൂടിക്കാഴ്ച്ച വേളയിലാണ് ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾക്ക് പ്രത്യേകമായ ഉപദേശം നൽകിയത്.
നോമ്പുകാലത്ത്, ധൈര്യപൂർവം, നമ്മെ തടവിലാക്കുന്ന തിന്മകളിൽ നിന്നും പുറത്തുകടക്കുവാൻ പരിശ്രമിക്കണമെന്ന് പാപ്പാ പറഞ്ഞു. കാരണം, തിന്മകൾ നമ്മുടെ ജീവിതത്തെ യാഥാർഥ്യത്തിൽ നിന്നും മറയ്ക്കുന്ന മുഖം മൂടികളാണെന്നും, അവയിൽ നിന്നും മോചനം പ്രാപിച്ചുകൊണ്ട് പൂർണ്ണ ഹൃദയത്തോടെ ദൈവത്തിങ്കലേക്കു തിരികെ വരണമെന്നും പാപ്പാ അടിവരയിട്ടു. കാരണം തന്റെ ഹൃദയത്തിന്റെ അഗാധതയിൽ നിന്നും നമ്മെ ഏറെ സ്നേഹിക്കുന്നവനാണ് ദൈവം, പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group