കൈയിലെ തിരിയും ദൈവത്തിൻ്റെ ചിരിയും!…

ആ വരവു കണ്ട് ജറുസലേം ദൈവാലയത്തിന് അന്ന് മനം നിറഞ്ഞു. ദൈവത്തെയും കരത്തിൽ ഏന്തി അതാ, മറ്റൊരു ദൈവാലയം വരുന്നു!

ദൈവപിതാവ് തൻ്റെ ‘ഏകജാതനെ’ മറിയത്തിൻ്റെ ‘ആദ്യജാതനാ’യി കന്യകാ കരങ്ങളിൽ നിന്ന് ഏറ്റുവാങ്ങി.

ദഹനബലിക്കും പാപപരിഹാരബലിക്കുമായുള്ള രണ്ടു പ്രാവുകൾ ദരിദ്രനായ യൗസേപ്പിൻ്റെ കരങ്ങളിൽ നിന്ന് ലേവ്യപുരോഹിതൻ ഏറ്റുവാങ്ങി.

പ്രാവിൻ്റെ ദഹനബലിയിലൂടെ ആദ്യജാതൻ തിരിച്ചെടുക്കപ്പെട്ടപ്പോൾ ദൈവം ചിരിച്ചു: എൻ്റെ ഈ ‘പ്രാവുണ്ണി’യല്ലേ സമ്പൂർണബലി?!

രക്തസ്രാവത്തിൻ്റെ ശുദ്ധീകരണത്തിനായി പാപപ്പരിഹാരബലിയുടെ പ്രാവർപ്പണം നടന്നപ്പോഴും ദൈവം ചിരിച്ചു: എൻ്റെ ഏകജാതൻ്റെ രക്തപ്രവാഹത്തിന് മുന്നോടിയായ കന്യകയുടെ രക്തസ്രാവത്തിന് എന്തു പാപപരിഹാരം!

(ശരിയാണ്, രക്ഷകജനന നിമിഷത്തിൽ മറിയത്തിനുണ്ടായ രക്തസ്രാവമല്ലേ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പരിശുദ്ധമായ ‘അശുദ്ധി’!)

പരിശുദ്ധാത്മാവും ചിരിച്ചു, ശിമയോനെയും അന്നായെയും ഉൾനിറയെ ചിരിപ്പിച്ചു.

ഏവർക്കും സമർപ്പണത്തിരുനാൾ ചിരി നേരുന്നു…

എല്ലാ സമർപ്പിതർക്കും തിരുനാളാശംസകൾ!

കടപ്പാട് : ഫാ. ജോഷി മയ്യാറ്റിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group