ഉക്രൈയ്ൻ ജനതയ്ക്ക് വീണ്ടും ഫ്രാൻസിസ് മാർപാപ്പയുടെ കരുതൽസഹായം…

യുദ്ധം വിതച്ച ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഉക്രൈൻ ജനതയെ തേടി ഫ്രാൻസിസ് മാർപാപ്പയുടെ സഹായം വീണ്ടും.

ഇറ്റലിയിൽ നിന്നും മരുന്നുകളും ജനറേറ്ററുകളും മറ്റ് അവശ്യസാധനങ്ങളും അടങ്ങുന്ന ഒരു ട്രക്ക് ഉക്രെയ്‌നിലെ ഖാർകിവിലേയ്ക്ക് അയ്ക്കുകയായിരുന്നു റോമിലെ സാന്താ സോഫിയയിലെ ചർച്ച് ഓഫ് പേപ്പൽ ചാരിറ്റീസ് ഓഫീസ്.

ഇറ്റലിയിലെ ഉക്രേനിയൻ കമ്മ്യൂണിറ്റിയുടെ മീറ്റിംഗ് പോയിന്റായ റോമിലെ ചർച്ച് ഓഫ് സാന്താ സോഫിയയിൽ നിന്നുമാണ് ജനറേറ്ററുകളും ഭക്ഷണവും മരുന്നുകളും നിറച്ച ട്രക്ക് ഖാർകിവിലേയ്ക്ക് പുറപ്പെട്ടത്. യുദ്ധത്തിന്റെ തുടക്കം മുതൽ, ഉക്രേനിയൻ കുടുംബങ്ങളുടെ ആവശ്യങ്ങൾ സഭ ഹൃദയത്തിൽ ഏറ്റെടുത്തിട്ടുണ്ട്. ദുരന്തമുഖത്ത് സഹായിക്കാനുള്ളവരുടെ ആഗ്രഹങ്ങളെ ഒന്നിപ്പിച്ച് അത് അർഹരായവരിലേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങളും സഭ നടത്തിയിട്ടുണ്ട്.

ഉക്രെയ്‌നുവേണ്ടിയുള്ള പ്രാർത്ഥനയിൽ ഉറച്ചുനിൽക്കുകയും വിവിധ രീതിയിൽ ഉക്രെയ്ൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഇക്കഴിഞ്ഞ ദിവസം നടന്ന പ്രതിവാരകൂടിക്കാഴ്ച മധ്യേ പാപ്പ പറഞ്ഞിരുന്നു. ഒരു വർഷത്തിലേറെയായി യുദ്ധത്തിൽ പൊറുതിമുട്ടിയ രാജ്യത്തിന് നൽകുന്ന നിരന്തരമായ കരുതലിന്റെ പ്രകടനമായിരുന്നു പാപ്പയുടെ ആ വാക്കുകൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group