ഇറ്റലി-ചൈന ദേശീയ ഫെഡറേഷൻ സ്ഥാപിതമായതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഫെഡറേഷൻ പ്രതിനിധികൾ വത്തിക്കാനിൽ വച്ച് മാർപാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി.
തതവസരത്തിൽ അവർക്ക് നൽകിയ സന്ദേശത്തിൽ ചൈനീസ് പുതുവർഷ ആഘോഷങ്ങൾക്കിടയിലും തന്നെ സന്ദർശിക്കാനെത്തിയതിന് മാർപാപ്പാ നന്ദി പറഞ്ഞു.
കുറച്ചു കാലമായി, പുതുവത്സര ആഘോഷങ്ങൾക്കായി പരിപാടികൾ സംഘടിപ്പിക്കുന്നതിനു പുറമേ, ഇറ്റലിയും ചൈനയും തമ്മിലുള്ള സംവാദം വളർത്തിയെടുക്കാനും സാംസ്കാരിക സമന്വയം, വിദ്യാഭ്യാസം, സാമൂഹിക മൂല്യങ്ങൾ പരസ്പരം പങ്കിടുന്നത് പ്രോത്സാഹിപ്പിക്കൽ എന്നിവ ഉയർത്തുന്ന വെല്ലുവിളികളോട് പ്രതികരിക്കാനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾക്ക് അവർ നൽകുന്ന പിന്തുണയെകുറിച്ച് പാപ്പാ ഓർമ്മപ്പെടുത്തി. അവരുടെ ആ ശ്രമങ്ങളെ അഭിനന്ദിച്ച പാപ്പാ ഉദാരമായ പ്രതിബദ്ധതയോടെ ഈ ലക്ഷ്യങ്ങൾ പിന്തുടരുവാൻ അവർ സ്വീകരിച്ച പാതയിൽ തന്നെ തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഈ രീതിയിൽ, ഇറ്റാലിയൻ, ചൈനീസ് സമൂഹങ്ങൾ പരസ്പരം നന്നായി അറിയുന്നതിനാൽ, ഇത് പരസ്പര സ്വീകാര്യതയ്ക്കും സാഹോദര്യത്തിനും കാരണമാകുമെന്ന് പാപ്പാ തന്റെ പ്രത്യാശ പ്രകടിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group