നി​യ​മ​നി​ർ​മ്മാണം നടത്തുമ്പോൾ മനുഷ്യജീവന് പ്രഥമസ്ഥാനം നല്‍കണം : കെസിബിസി പ്രോ-ലൈഫ് സമിതി

കൊച്ചി : ഭരണാധികാരികൾ നി​യ​മ​നി​ർ​മ്മാണം ന​ട​ത്തു​മ്പോ​ഴും അ​തു ന​ട​പ്പാ​ക്കു​മ്പോ​ഴും മ​നു​ഷ്യ​ജീ​വ​ന് മൃ​ഗ​ങ്ങ​ളേ​ക്കാ​ള്‍ സ്ഥാ​നം ന​ല്‍ക​ണ​മെ​ന്നു കെ​സി​ബി​സി പ്രോ-​ലൈ​ഫ് സ​മി​തി നേ​തൃ​സ​മ്മേ​ള​നം സ​ര്‍ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ​നാ​തി​ര്‍ത്തി​മേ​ഖ​ല​യി​ല്‍ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ങ്ങ​ള്‍ മൂ​ലം മ​ര​ണം ആ​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ കു​ടും​ബ​ങ്ങ​ള്‍ ഭീ​തി​യി​ലാ​ണ്. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നു ജ​ന​ത്തെ ര​ക്ഷി​ക്കാ​ന്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ബ​ന്ധ​പ്പെ​ട്ട​വ​രും ജാ​ഗ്ര​ത​യോ​ടെ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ‌സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ക്ലീ​റ്റ​സ് വ​ര്‍ഗീ​സ് ക​തി​ര്‍പ​റ​മ്പി​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ സ​ന്ന​ദ്ധ​സേ​ന​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ര്‍ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ ലൈ​സ​ന്‍സ് ന​ല്‍ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജെ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​നി​മേ​റ്റ​ര്‍മാ​രാ​യ സാ​ബു ജോ​സ്, സി​സ്റ്റ​ര്‍ മേ​രി ജോ​ര്‍ജ്, സെ​ക്ര​ട്ട​റി​മാ​രാ​യ നോ​ർ​ബ​ര്‍ട്ട് ക​ക്കാ​രി​യി​ല്‍, ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്‌​ട​ര്‍, സെ​മി​ലി സു​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജീ​വ​ന്‍റെ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കാ​സ​ര്‍ഗോ​ഡു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ‘മാ​ര്‍ച്ച് ഫോ​ര്‍ ലൈ​ഫ്’​ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group